ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള നടപടികൾ തുടങ്ങിയതായാണ് സൂചന. ബിസിസിഐ നൽകിയ ഹർജിയിൽ ബെംഗളൂരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. ദേശീയ ടീമിന്റെ സ്പോൺസർഷിപ്പ് വകയിൽ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് കാണിച്ചാണ് ബിസിസിഐ ഹർജി നൽകിയത്. ബൈജൂസിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും കോടതി പ്രതിനിധിയെ നിയമിച്ചു. ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകി. എന്നാൽട്രൈബ്യൂണൽ ഉത്തരവിനെ മേൽക്കോടതിയിൽ നേരിടുമെന്ന് ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിച്ചേക്കും
