4 47

തുടര്‍ച്ചയായി രണ്ടാം മാസവും യൂറോപില്‍ ടെസ്ലയെ മറികടന്ന് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡിയുടെ തേരോട്ടം. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്നിരട്ടി കാറുകള്‍ വിറ്റുകൊണ്ടാണ് ബിവൈഡി കരുത്തു തെളിയിച്ചിരിക്കുന്നത്. ബിവൈഡിക്കു പുറമേ സ്റ്റെല്ലാന്റിസും കരുത്തു തെളിയിച്ച മാസമായിരുന്നു ഓഗസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായി യൂറോപില്‍ വില്‍പന വളര്‍ച്ച നേടാന്‍ സ്റ്റെല്ലാന്റിസിന് സാധിച്ചു. പ്ലഗ് ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ നേടിയ കുതിപ്പാണ് സ്റ്റെല്ലാന്റിസിനെ സഹായിച്ചത്. ഫോക്സ്വാഗണ്‍, റെനോ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മുന്‍ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 4.8%, 7.8% വര്‍ധിച്ചു. സ്റ്റെല്ലാന്റിസിന്റെ വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.2% ആണ് കൂടിയത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് അമേരിക്കന്‍ ഇവി നിര്‍മാതാക്കളായ ടെസ്ലയാണ്. യൂറോപിലെ ടെസ്ലയുടെ വില്‍പന 36.6% ആണ് കുറഞ്ഞത്. വിപണി വിഹിതം 1.2 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. അതേസമയം വിപണി വിഹിതം 1.3 ശതമാനമായി മാറി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *