പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ കടം 16,327 കോടി രൂപയാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അതേസമയം, വരുമാനം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 17,467 കോടി രൂപയില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23,424 കോടി രൂപയായി വര്‍ദ്ധിച്ചു. സേവന നിലവാരം മെച്ചപ്പെടുത്തി ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചുകൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കാനുളള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍. ഒരു ലക്ഷം ടവറുകളില്‍ 4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്‍ നിലവില്‍ സജീവമായി നല്‍കുന്നു. നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയും സേവന നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനായി ടവര്‍ സൈറ്റുകള്‍ ക്രമേണ വികസിപ്പിക്കാനുളള പദ്ധതികളിലാണ് […]