ജെയ്ഡ്ക ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്റ്റെല്ല മോട്ടോ അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ ബസ് പുറത്തിറക്കി. 95,000 രൂപ പ്രാരംഭ വിലയിലാണ് (എക്സ്-ഷോറൂം) വാഹനം പുറത്തിറക്കിയത്. ബസ് ഇലക്ട്രിക് സ്കൂട്ടറിന് 2.16കി.വാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോഡിയാക്കിയ 2കി.വാട്ട് ബിഎല്‍ഡിസി മോട്ടോര്‍ ലഭിക്കുന്നു. ബസിന്റെ ഉപഭോക്തൃ ഡെലിവറി ഈ മാസം തന്നെ ആരംഭിക്കും. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ബസ് ഇലക്ട്രിക് സ്കൂട്ടറിന് കഴിയും. 55 കിലോമീറ്റര്‍ വേഗതയാണ് ഇതിന് കമ്പനി അവകാശപ്പെടുന്നത്. എ-ഗ്രേഡ് ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി സാങ്കേതികവിദ്യയാണ് ബസ് ഇലക്ട്രിക് സ്കൂട്ടറിലുള്ളത്. ഗ്രേ, മാറ്റ് ബ്ലൂ, ചുവപ്പ്, ബ്രൗണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ സ്കൂട്ടര്‍ ലഭ്യമാവും. മൂന്ന് വര്‍ഷത്തെ വാറന്റിയാണ് കമ്പനി നല്‍കുന്നത്.