ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവ്വേ. ബഫർസോണിൽ ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്.
പെരിയാർ, മതികെട്ടാൻ, ഇടുക്കി തുടങ്ങി ഇടുക്കിയിലെ സംരക്ഷിത മേഖലകൾക്കു ചുറ്റും ബഫർസോണിൽ ഉൾപ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുളളതിനെക്കുറിച്ച്
അന്വേഷിക്കാൻ
മന്ത്രി റോഷി അഗസ്റ്റിൻറെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇതിനായി വിവിധ പഞ്ചായത്തുകളിൽ വനം-റവന്യൂ- പഞ്ചായത്ത് അധികൃതകുടെ നേതൃത്വത്തിൽ യോഗങ്ങൾ തുടങ്ങി. ഈ യോഗ തീരുമാനപ്രകാരമാണ് സ്ഥലങ്ങളുടെ ഒഴിവാക്കലിനും കൂട്ടിച്ചേർക്കലിനുമായി ഫീൽഡ് സർവേ തുടങ്ങുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാർഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക.
ഒഴിവാക്കപ്പെട്ടവ കൂട്ടിച്ചേർക്കണമെങ്കിൽ ജനങ്ങൾക്ക് അപേക്ഷ നൽകാം. ജനവാസം കൂടുതലുള്ള മേഖലയാണ് ബഫർസോണിലുൾപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. പെരിയാർ കടുവസങ്കേതത്തോടു ചേർന്നുള്ള കുമളി പട്ടണം മുഴുവൻ ബഫർ സോണിലുൾപ്പെട്ടിട്ടുണ്ട്. ഇത് വിനോദ സഞ്ചാര മേഖലയായതിനാൽ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി പേരെ ബാധിക്കും.