ബിഹാറിലെ ബജറ്റ് സമ്മേളനം നീട്ടിവെക്കാൻ തീരുമാനം. ആർ ജെ ഡി സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുകയാണ് എ ൻ ഡി എ അംഗങ്ങൾ. നിതീഷ് വിരുദ്ധരെ കൂടെ നിർത്താൻ ആർ ജെ ഡി യും കോൺഗ്രസും ശ്രമിക്കുന്നുണ്ട്. ബീഹാറിന്റ വികസനമാണ് ലക്ഷ്യമെന്നും, ലോകസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിക്കുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗദരി പറഞ്ഞു. ഈ ആഴ്ച തന്നെ മന്ത്രി വിപുലീകരണം പൂർത്തിയാക്കി, പുതിയ തീയതി പ്രഖ്യാപിക്കും.നിതീഷ് വിരുദ്ധരായ ഉപേന്ദ്ര കുഷ്വാഹ, ജിതൻ റാം മാഞ്ചി, മുകേഷ് സഹനി എന്നിവരെ കൂടെ നിർത്താൻ ആർ ജെ ഡി യും കോൺഗ്രസ്സും നീക്കങ്ങൾ ആരംഭിച്ചു.
ബിഹാറിലെ ബജറ്റ് സമ്മേളനം നീട്ടിവെക്കാൻ തീരുമാനം
