വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും. ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍. ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര. ‘ബ്രാന്‍ഡഡ് ബട്ടൂര’. മനു രമാകാന്ത്. മാതൃഭൂമി. വില 246 രൂപ.