‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോഗയ്ന്‍വില്ല’. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 17 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒരുപാട് നിഗൂഢതകളും സസ്പെന്‍സും നിറച്ച ട്രെയ്‌ലര്‍ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പുറത്ത് വിട്ടു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിഗൂഢതകള്‍ ഒളിപ്പിച്ചുള്ള ഒരു കേസ് അന്വേഷണത്തിലാണ് കഥ തുടങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയായ ജ്യോതിര്‍മയിയെ തേടി പൊലീസ് എത്തുന്നു. കുറെ പെണ്‍കുട്ടികള്‍ മിസ്സിംഗ് ആയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിക്കും മുന്നേ ഒരു ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ട്. അതിന് പിന്നാലെ നടക്കുന്ന കഥ. നിരവധി സസ്‌പെന്‌സുകള് നിറച്ചുള്ള ഒരു ക്രൈം ത്രില്ലര്‍ എന്ന് തന്നെ വിശേഷിപ്പിക്കാം.