ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ അയണിക് 5 ന്റെ ബുക്കിംഗ് ആരംഭിച്ചു. 1,00,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. നിലവില്‍, കാറുകളുടെ യഥാര്‍ത്ഥ വില സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 2023 ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ ഷോയിലാണ് കാറിന്റെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യത. പ്രധാനമായും രണ്ട് ബാറ്ററി മോഡലുകളാണ് നല്‍കിയിട്ടുള്ളത്. 58കിലോവാട്ട്, 72.6കിലോവാട്ട് എന്നിവയാണ് മോഡലുകള്‍. ഇവ യഥാക്രമം 385 കിലോമീറ്റര്‍, 480 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. 6.1 സെക്കന്‍ഡില്‍ 185 കിലോമീറ്റര്‍ വേഗതയും, 0- 100 മുതല്‍ ആക്സിലറേഷനും ലഭ്യമായിരിക്കും. 350 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. ഹ്യുണ്ടായി അയണിക് 5 ഇവിക്ക് 4,635 എംഎം നീളവും, 1,890 എംഎം വീതിയും, 1,605 എംഎം ഉയരവും ഉണ്ട്. 3,000 എംഎം ആണ് വീല്‍ബേസ്. കോനയ്ക്ക് ശേഷം ഹ്യുണ്ടായി പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് ഹ്യുണ്ടായി അയണിക് 5 ഇവി.