ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി സംഘം ശബരിമലയിലേക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം നാളെയെത്തും. ഇളവുങ്കൽ, നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.
ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.
ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി സംഘം ശബരിമലയിലേക്ക്
