1200px Shri Prakash Javadekar MIB 1
.The Union Minister for Environment, Forest & Climate Change, Information & Broadcasting and Heavy Industries and Public Enterprise, Shri Prakash Javadekar holding a press conference on Cabinet Decisions, in New Delhi on October 21, 2020.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന കൊച്ചി നഗരമെങ്ങനെ ‘സ്മാർട് സിറ്റി’യാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ചോദ്യം ഉന്നയിച്ചിരുന്നു.രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കൊച്ചി നിവാസികൾക്ക് ഉറപ്പാക്കാൻ എല്ലാ സഹായവും കഴിഞ്ഞ ആറ് വർഷമായി കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകിവരുന്നുണ്ട്. ‘നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താ’നുള്ള പദ്ധതിക്കായി 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *