ബിജെപി യോഗത്തിൽ എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ചർച്ച നടന്നെന്ന വാർത്ത നിഷേധിച്ച് ബിജെപി. ബിജെപി കോർയോഗം എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു.
ബിജെപി യോഗത്തിൽ എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ചർച്ച നടന്നെന്ന വാർത്ത നിഷേധിച്ച് ബിജെപി
