യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുതിച്ചുയര്‍ന്ന് ബിറ്റ്‌കോയിന്‍ മൂല്യം. 90,000 ഡോളറായാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നത്. ട്രംപിന്റെ നയങ്ങള്‍ ക്രിപ്‌റ്റോക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് മൂല്യം വന്‍തോതില്‍ കുതിച്ചുയര്‍ന്നത്. ഏഷ്യയില്‍ ബിറ്റ്‌കോയിന്‍ വീണ്ടും നേട്ടം രേഖപ്പെടുത്തി. മൂല്യം 89,637 ഡോളറായാണ് ഉയര്‍ന്നത്. നവംബര്‍ അഞ്ചിന് ശേഷം 25 ശതമാനം വര്‍ധനയാണ് ബിറ്റ്‌കോയിന് ഉണ്ടായത്. പ്രചാരണത്തിനിടെ യു.എസിനെ ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ള മസ്‌കിന്റെ സാന്നിധ്യവും ക്രിപ്‌റ്റോ കറന്‍സിക്കും ബിറ്റ്‌കോയിനും ഗുണകരമായി. ക്രിപ്‌റ്റോ കറന്‍സി മൈനറായ റിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം 17 ശതമാനം വാള്‍ സ്ട്രീറ്റില്‍ ഉയര്‍ന്നിരുന്നു. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ച സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോ സ്ട്രാറ്റജിയുടെ ഓഹരി വിലയും ഉയര്‍ന്നിരുന്നു. രണ്ട് ബില്യണ്‍ ഡോളറിന്റെ ബിറ്റ്‌കോയിന്‍ വാങ്ങുമെന്നാണ് കമ്പനി അറിയിച്ചത്.