ഇന്ത്യക്കാര്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഭക്ഷണമായി ബിരിയാണി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയില്‍ ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ബിരിയാണി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. സ്വിഗ്ഗിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും അധികം ഓര്‍ഡറുകള്‍ സ്വിഗ്ഗിയിലേക്ക് എത്തിയത്. ബിരിയാണി പ്രേമികളുടെ എണ്ണത്തില്‍ ഒന്നാമതെത്തിയ നഗരം ഹൈദരാബാദാണ്. ഹൈദരാബാദില്‍ മാത്രം ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. സ്വിഗ്ഗിയില്‍ ലഭിക്കുന്ന 6 ഓര്‍ഡറുകളില്‍ ഒന്ന് ഹൈദരാബാദില്‍ നിന്നാണ്. ബിരിയാണി കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം പിസ്സയാണ്. നവംബര്‍ 19ന് നടന്ന ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ 188 പിസ്സ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ മിനിറ്റിലും ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ദുര്‍ഗാ പൂജ സമയത്ത് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത് ഗുലാബ് ജാമൂനിനും, നവരാത്രി സമയത്ത് മസാല ദോശയ്ക്കുമായിരുന്നു. ഭക്ഷണത്തിനായി രാജ്യത്ത് സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് മുംബൈ സ്വദേശിയാണ്. ഈ വര്‍ഷം ഇതുവരെ 42.3 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.