മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തത് മോദി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്റെ തീരുമാനം. എന്നാൽ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിലവിലെ 543 സീറ്റിൽ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു
