ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നാലാംമുറ’യിലെ ടീസര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പെലീസ് ഉദ്യോഗസ്ഥനായെത്തുന്ന ബിജു മേനോന്‍ ഒരു കേസ് അന്വേഷിക്കാന്‍ വരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോന്‍ ആണ്.
‘വിലായത്ത് ബുദ്ധ’യിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി താരത്തിന്റെ പോസ്റ്റ്. ‘ഡബിള്‍ മോഹനന്‍’ എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. നടി പ്രിയംവദാ കൃഷ്ണനാണ് നായിക. അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘു നോവല്‍ ആണ് അതേപേരില്‍ സിനിമയാക്കുന്നത്.
നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്തംബര്‍) സി.എസ്.ബി ബാങ്ക് 31 ശതമാനം വളര്‍ച്ചയോടെ 235.07 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനകാലത്ത് ലാഭം 179.57 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 312.08 കോടി രൂപയാണ്. 2021ലെ സമാനകാലത്തെ പ്രവര്‍ത്തനലാഭം 324.12 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 635.66 കോടി രൂപയായി. ആകെ നിക്ഷേപം 10 ശതമാനം ഉയര്‍ന്നു. 24.15 ശതമാനമാണ് വായ്പാവളര്‍ച്ച. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി ജൂണ്‍പാദത്തിലെ 1.79 ശതമാനത്തില്‍ നിന്ന് 1.65 ശതമാനത്തിലേക്ക് കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.60 ശതമാനത്തില്‍ നിന്ന് 0.57 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.
കേന്ദ്രം വിറ്റൊഴിയാനൊരുങ്ങുന്ന ഐ.ഡി.ബി.ഐ ബാങ്ക് കഴിഞ്ഞപാദത്തില്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. സെപ്തംബര്‍ പാദത്തില്‍ ലാഭം 46 ശതമാനം ഉയര്‍ന്ന് 828 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 21.85 ശതമാനത്തില്‍ നിന്ന് 16.51 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 1.71ല്‍ നിന്ന് 1.15 ശതമാനമായി കുറഞ്ഞു. വില്പനയ്ക്കുവച്ച ഐ.ഡി.ബി.ഐ ബാങ്കിന് മൊത്തം 770 കോടി ഡോളര്‍ (ഏകദേശം 64,000 കോടി രൂപ) മൂല്യമാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ബാങ്കിന്റെ വിപണിമൂല്യം നിലവില്‍ 580 കോടി ഡോളറാണ് (48,000 കോടി രൂപ). ഇതിനേക്കാള്‍ 33 ശതമാനം അധികമൂല്യമാണ് തേടുന്നത്. നിലവില്‍ കേന്ദ്രവും എല്‍.ഐ.സിയുമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകള്‍. ഇരുവര്‍ക്കും കൂടി 94.72 ശതമാനം ഓഹരി പങ്കാളിത്തം. ഇതില്‍ 60.72 ശതമാനം വിറ്റൊഴിയാനാണ് കേന്ദ്രനീക്കം.
വര്‍ഷങ്ങളായി ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ വാഹന നിരയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് ക്ലാസിക് 350. 2022 സെപ്റ്റംബര്‍ മാസവും ബ്രാന്‍ഡിന് മികച്ചതായി മാറി. സിയാം പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ക്ലാസിക് 350-ന്റെ 27,571 യൂണിറ്റുകള്‍ വിറ്റു എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിറ്റ 13,751 യൂണിറ്റ് ബൈക്കുകളെ അപേക്ഷിച്ച് വമ്പിച്ച വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. 1.90 ലക്ഷം രൂപയില്‍ തുടങ്ങി 2.21 ലക്ഷം രൂപ വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ എക്‌സ്-ഷോറൂം വില.
ഈ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവചരിത്രം ജീവനുള്ള ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു. എത്രയെത്ര എഴുത്തുകാര്‍, ബുദ്ധിജീവികള്‍, അഭിനേതാക്കള്‍, ഗായകര്‍, കലാകാരന്മാര്‍, സഹൃദയര്‍… ആറു പതിറ്റാണ്ടായി സാംസ്‌കാരിക മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഓര്‍മ്മകളുടെ ഭൂപടം നിവര്‍ത്തുമ്പോള്‍ അവരുടെയെല്ലാം ജീവിതത്തിലെ അറിയപ്പെടാത്ത ദൃശ്യങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. എല്ലാവരും അറിയുന്ന മമ്മൂട്ടി മുതല്‍ ആരും അറിയാത്ത മമ്മ വരെ ഇക്കൂട്ടത്തിലുണ്ട്. ‘ഓര്‍മ്മകളുടെ ഗാലറി’. ജമാല്‍ കൊച്ചങ്ങാടി. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 342 രൂപ.
തുടര്‍ച്ചയായ വേദനയും ഇതിനു ശേഷം ഉണ്ടാകുന്ന നീര്‍ക്കെട്ടും എല്ലുകളിലെ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമാണ്. ഈ വേദന രാത്രിയില്‍ കഠിനമാകുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള ഭാരനഷ്ടവും ബോണ്‍ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്. എപ്പോഴും ക്ഷീണം തോന്നുന്നത് ബോണ്‍ കാന്‍സറിന്റെ മാത്രമല്ല മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാം. സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം ബോണ്‍ കാന്‍സറിന്റെ ലക്ഷണമാണ്. നടക്കാനോ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ കഴിയാത്ത വിധം ഈ സന്ധിവേദനയും പിരിമുറുക്കവും രോഗിയെ ബുദ്ധിമുട്ടിക്കും. ഈ ലക്ഷണവും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടണം. എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി. മറ്റ് ലക്ഷണങ്ങളോടൊപ്പം വിട്ടുമാറാത്ത പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ ബോണ്‍ കാന്‍സറിന്റെ സാധ്യതയെ സംബന്ധിച്ച പരിശോധന നടത്തണം. എല്ലുകള്‍ക്ക് പുറത്തോ അകത്തോ കാണപ്പെടുന്ന മുഴകളും അര്‍ബുദത്തിന്റെ ലക്ഷണമാണ്. അര്‍ബുദം മൂലമല്ലാത്ത മുഴകളും എല്ലില്‍ വരാമെന്നതിനാല്‍ കൃത്യമായ പരിശോധന രോഗനിര്‍ണയത്തിന് ആവശ്യമാണ്. രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നത് ഗുരുതരമായ പല രോഗങ്ങളുടെയും സൂചനയാകാം. ബോണ്‍ കാന്‍സറിന്റെ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല എന്നതിനാല്‍ വിശദമായ ആരോഗ്യ പരിശോധന ആവശ്യമാണ്.