ഇന്ത്യന്‍ രാഷ്ടീയത്തില്‍ കോളിളക്കം സ്യഷ്ടിച്ച ജെ എന്‍ യു വിദ്യാര്‍ത്ഥി കനയ്യകുമാറിന്റെ ജീവിതസമരകഥ. ബീഹാറിലെ ഒരു കുഗ്രാമത്തില്‍ വളരെചുരുങ്ങിയ ജീവിതസാഹചര്യങ്ങളില്‍ ജനിച്ച കുട്ടിയാണ് കനയ്യകുമാര്‍. സ്ഥിരോത്സാഹംകൊണ്ട് മാത്രമാണ് കനയ്യക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയമായ ജെ എന്‍ യു വില്‍ ഗവേഷണപഠനത്തിന് പ്രവേശനം ലഭിച്ചത്. ജ എന്‍ യു പഠനകാലത്ത് ചുറ്റും കണ്ട അനീതികളോടും അഴിമതികളോടും പോരാടി ജയിലിലടയ്ക്കപ്പെട്ടു. ‘ബിഹാര്‍ മുതല്‍ തിഹാര്‍ വരെ’. റോസ്‌മേരി. മനോരമ ബുക്‌സ്. വില 180 രൂപ.