പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മള്‍ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങള്‍, ഐതിഹ്യങ്ങള്‍, കല, സാഹിത്യം, വിശ്വാസം, വാസ്തു, വസ്ത്രധാരണം, ഭക്ഷണം. തുടങ്ങിയവയിലെ സമാനതകളില്ലാത്ത വൈവിധ്യം നമ്മെ അനുഭവിപ്പിക്കുന്ന പുസ്തകമാണിത്. ഭൗതികാസക്തി കുറഞ്ഞ ഭൂട്ടാനികള്‍ പൊതുവെ ദൈവഭയമുള്ള സമാധാനപ്രിയരും അച്ചടക്കമുള്ളവരുമാണ്. ലോകത്തിനുതന്നെ മാതൃകയായ ഈ ‘കാര്‍ബണ്‍ നെഗറ്റീവ്’ ഭൂപ്രദേശത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതാണീ സഞ്ചാരസാഹിത്യം. ഏഷ്യയിലെ സ്വിറ്റ്സര്‍ലന്റ്, ആളോഹരി ആനന്ദത്തിന്റെ നാട് എന്നെല്ലാം അറിയപ്പെടുന്ന ഭൂട്ടാന്റെ സ്ഥലരാശികളിലേക്ക് നമ്മളെ ഒപ്പം കൊണ്ടുപോകുന്ന പുതിയ വായനാനുഭവം. ‘ഭൂട്ടാന്‍’. ഡോ. രാജന്‍ ചുങ്കത്ത്. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.