മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭ്രമയുഗം’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയില്‍ വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തില്‍ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ അര്‍ജുന്‍ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി തീയറ്ററില്‍ എത്താനുണ്ട്.