ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ റിലയന്‍സ് എത്തുന്നു. റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഫോകോം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മുംബൈ എന്നിവരുമായി ചേര്‍ന്ന് ഭാരത്ജിപിടി എന്ന പേരിലുള്ള നിര്‍മ്മിത ബുദ്ധി പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടെലിവിഷനുകള്‍ക്ക് വേണ്ടി ഒരു ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നതിനെ കുറിച്ചും ജിയോ ആലോചിക്കുന്നുണ്ട്. റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. മുംബൈ ഐഐടിയുടെ വാര്‍ഷിക ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ സേവന, വ്യവസായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഇതിനോടകം തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ചിട്ടുള്ളത്. മീഡിയ, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും എഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് ബദല്‍ മാര്‍ഗ്ഗം ഒരുക്കുന്നത്.