സൈജു കുറുപ്പും സായ് കുമാറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ഭരതനാട്യം’ ചിത്രത്തിന് തിയറ്ററില്‍ വേണ്ടത്ര ശോഭിക്കാനായില്ല. എന്നാല്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒടിടിയില്‍ എത്തിയ ഭരതനാട്യം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഭരതന്‍ എന്ന കഥാപാത്രമായി സായ് കുമാര്‍ പകര്‍ന്നാടിയപ്പോള്‍, അദ്ദേഹത്തിന്റെ മകനായി സൈജു കുറുപ്പും കസറി. സൈജു കുറിപ്പിന്റെ ഏറ്റവും മികച്ച എന്റര്‍ടെയ്‌നറാണ് ഭരതനാട്യം എന്നാണ് ഏവരും പറയുന്നത്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈമിലെ ടോപ് 10 സിനിമകളിലും ഇടം പിടിച്ചിരിക്കുകയാണ് ഭരതനാട്യം. രണ്ട് മണിക്കൂര്‍ ലാഗ് ഒന്നും ഇല്ലാതെ ഒരു രസത്തില്‍, കോമഡി ഒക്കെ ആയി കണ്ടിരിക്കാന്‍ പറ്റുന്ന ഒരു രസകരമായ കുടുംബ ചിത്രം.