മലയാള സിനിമാ സെറ്റിലുണ്ടായ ദുരനുഭവം നടി രാധിക എന്തുകൊണ്ടാണ് അന്ന് തന്നെ തുറന്ന് പറയാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി. രാധികയുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അതോടൊപ്പം ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടിവരും സർക്കാരിന് നടപടിയെടുക്കാനെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധിക ശരത്കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദീദി. സീനിയറായിട്ടുള്ള നടിയാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്. ഈ സാക്ഷ്യങ്ങളൊക്കെ സർക്കാരിന്റെ കയ്യിൽ നാലര വർഷം മുൻപ് കിട്ടിയിട്ടും കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ലല്ലോയെന്നും ദീദി ദാമോദരൻ പറഞ്ഞു.