മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ സൂക്ഷ്മമായി ചിത്രീകരിക്കുമ്പോഴും സാമൂഹികമായ ഓര്‍മ്മകള്‍കൊണ്ട് വ്യവസ്ഥയെ വിചാരണ ചെയ്യുന്ന രാഷ്ട്രീയശരീരമാണ് ഈ കഥകള്‍. ഓര്‍മ്മകളെ ചരിത്രവത്കരിക്കുന്നതിനാല്‍ ഭാവിയെ നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയായി മാറുന്ന ആഖ്യാനങ്ങള്‍. സത്യാനന്തരകാലത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന പുസ്തകം. സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗോള്‍-വാള്‍ക്കര്‍, ദൈവവേല, വാസ്‌കോ പോപ്പ, ബേപ്പൂര്‍ കേസ് തുടങ്ങിയ കഥകളുടെ സമാഹാരം. ‘ബേപ്പൂര്‍ കേസ്’. വിനോദ് കൃഷ്ണ. മാതൃഭൂമി ബുക്‌സ്. വില 153 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan