കൈപ്പുസ്തകം പിൻവലിച്ചതിനു പുറമേ മറ്റൊരു ഉത്തരവും പിൻവലിക്കേണ്ടി വന്നു
ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാർക്കുളള മെസ് ഫീസ് സർക്കാർ ഏറ്റെടുത്തു. ഇതിനായി രണ്ട് കോടി 87 ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. പൊലിസുകാരിൽ നിന്ന് തുകയീടാക്കി മെസ് നടത്താനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ മുൻ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് പിൻവലിച്ചാണ് സർക്കാർ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നൽകിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം പിൻവലിച്ചു. വിവാദമായതോടെയാണ് പുസ്തകം പിൻവലിച്ചത്. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശം വിവാദമായതോടെയാണ് കൈപുസ്തകം പിൻവലിച്ചത്.