ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ
ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്നും കേരളത്തിലെ പ്രത്യേക അവസ്ഥയിൽ ഇടതുപക്ഷം പാഠങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം. ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. നേതാവിനെക്കാളും അധികാരികളേക്കാളും കമ്മിറ്റികളേക്കാളും വലിയവർ ജനങ്ങളാണ്. ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.