ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ അമേസ് കോംപാക്ട് സെഡാനില്‍ 41,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 10,000 വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 12,349 വിലയുള്ള സൗജന്യ ആക്സസറികള്‍ അടങ്ങുന്നതാണ് ഈ ഓഫര്‍. ഉപഭോക്തൃ ലോയല്‍റ്റി ബോണസ് 5,000 രൂപയും കോര്‍പ്പറേറ്റ് കിഴിവ് 6,000 രൂപയും ഉണ്ട് . ഇതുകൂടാതെ, 10,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസും 10,000 പ്രത്യേക കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 7.10 ലക്ഷം രൂപയില്‍ തുടങ്ങി 9.71 ലക്ഷം രൂപ വരെയാണ് ഹോണ്ട അമേസിന്റെ വില. രണ്ട് വിലകളും എക്‌സ്-ഷോറൂം ആണ്. ഇ, എസ്, വിഎക്‌സ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് അമേസ് വില്‍ക്കുന്നത്. 89 ബിഎച്ച്പി പരമാവധി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ഇണചേരുന്നു. ഹോണ്ടയുടെ നിരയില്‍ ഡീസല്‍ എന്‍ജിന്‍ ഇല്ല.