നിരവധി പുതിയ ഫീച്ചറുകളാല്‍ സമ്പന്നമാണ് ഇപ്പോള്‍ വാട്സ്ആപ്. എന്നാല്‍, ഇപ്പോള്‍ വാട്സ്ആപ് അക്കൗണ്ടുകാര്‍ ഒന്ന് ശ്രദ്ധിക്കേണ്ട സമയമാണ്. ചില വാക്കുകള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് ഉടന്‍തന്നെ നിരോധിക്കും. ചിലപ്പോള്‍ നിയമ നടപടികള്‍ക്കും അത് വഴിവെച്ചേക്കും. നിയമവിരുദ്ധമായ ഉള്ളടക്കമാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ, ഭീഷണിസ്വരമുള്ള പ്രയോഗങ്ങളുള്ള സന്ദേശങ്ങള്‍ അയക്കരുതെന്നാണ് വാട്സ്ആപ് തരുന്ന പ്രധാന വാണിങ്. പരസ്യ സന്ദേശങ്ങളും സ്പാമുകളും നിരന്തരം അയക്കുന്നതുവഴിയും നിരോധനം നിങ്ങളെത്തേടിയെത്താം. ബള്‍ക്ക് മെസേജിങ്ങുകള്ക്കും ഇത് ബാധകമാവും. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതും നിരോധനത്തിന് കാരണമാവും. മാല്‍വെയറോ വൈറസുകളോ അടങ്ങിയ ഫയലുകള്‍ അയക്കുന്നതും ബാന്‍ എളുപ്പമാക്കും. ഓട്ടോമേറ്റഡ് ഡേറ്റ പ്രോസസിങ് പ്രക്രിയയിലൂടെ വാട്സ്ആപ് നിങ്ങളുടെ സന്ദേശങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട് എന്ന് ഓര്‍ക്കുക.