മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘ബറോസ്’ ക്രിസ്മസ് റിലീസ് ആയി നാളെ തിയറ്ററുകളിലെത്തും. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. പ്രമുഖ സെന്ററുകളിലെല്ലാം നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്‌നില്‍ക് അറിയിക്കുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്‌സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നും ഇവര്‍ അറിയിക്കുന്നു.