പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വികസിപ്പിച്ച ഭാഷാ മോഡലായ ബാര്‍ഡ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. യൂട്യൂബ് വീഡിയോ ഉള്ളടക്കം മനസിലാക്കി ഉപയോക്താവിന് അനുയോജ്യമായ വിധത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ പാചകക്കുറിപ്പുകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും. കൂടാതെ ഉപയോക്താവിന് സമയമില്ലെങ്കില്‍ ദൈര്‍ഘ്യമേറിയ യൂട്യൂബ് വീഡിയോകളുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി സംക്ഷിപ്ത രൂപം തയ്യാറാക്കി നല്‍കുന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഉപയോക്താവിന് ആവശ്യമുള്ള കാര്യങ്ങളുടെ വിവരങ്ങള്‍ മാത്രം ശേഖരിക്കുന്നതിനാല്‍ ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യും. വീഡിയോ ഉള്ളടക്കം മനസിലാക്കാനുള്ള കഴിവ് ബാര്‍ഡിന് സെപ്റ്റംബറില്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഈ ഫീച്ചര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴാണ്. വീഡിയോ ഉള്ളടക്കം മനസിലാക്കാനും സന്ദര്‍ഭോചിതമായി മറുപടി നല്‍കാനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ വികസിപ്പിച്ചത്.