പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്ര ആദ്യപാദത്തില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചാ നിരക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 25 ശതമാനം വര്‍ദ്ധനയാണ് പൂനെ ആസ്ഥാനമായ ബാങ്ക് നേടിയത്. പൊതുമേഖലാ ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രകാരം 24.98 ശതമാനം വളര്‍ച്ചയോടെ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാന്‍സ് ജൂണ്‍ അവസാനം 1,75,676 കോടി രൂപയായി ഉയര്‍ന്നു. യൂക്കോ ബാങ്ക് 20.70 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ബാങ്ക് ഒഫ് ബറോഡ 16.80 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 16.21 ശതമാനവും നേടി മൂന്നും നാലും സ്ഥാനത്തുണ്ട്. റീട്ടെയില്‍ കാര്‍ഷിക, എം.എസ്.എം.ഇ വായ്പയില്‍ ബാങ്ക് 25.44 ശതമാനം വളര്‍ച്ച നേടി. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപത്തിലും 50.97 ശതമാനമാണ് വളര്‍ച്ച.