1 27

പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ മൂന്ന് കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. യഥാക്രമം 399 ദിവസങ്ങളിലും 333 ദിവസങ്ങളിലുമുളള കാലാവധിയില്‍ മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്‌കീമും ബാങ്ക് അവതരിപ്പിച്ചു. സാധാരണക്കാര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ബാങ്ക് ഓഫ് ബറോഡ 15 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്ക് നല്‍കുന്നു. 7 മുതല്‍ 14 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 4.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 90 ദിവസം വരെ 5.50 ശതമാനം നിരക്കിലും 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 5.60 ശതമാനം നിരക്കിലും പലിശ നല്‍കുന്നു. 181 നും 210 നും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ ലഭിക്കും. 211 നും 270 നും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6.15 ശതമാനം പലിശനിരക്ക് നല്‍കും. ഒരു വര്‍ഷത്തില്‍ കൂടുതലും രണ്ട് വര്‍ഷം വരെ കാലാവധിയുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.85% പലിശയും രണ്ട് വര്‍ഷത്തില്‍ കൂടുതലും മൂന്ന് വര്‍ഷം വരെ കാലാവധിയുള്ളവയ്ക്ക് 7.15% പലിശയുമാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്‌കീം അനുസരിച്ച് 399 ദിവസങ്ങള്‍ക്ക് 7.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.ബാങ്കിന്റെ ആഗോള ബിസിനസ് 2024 ജൂണ്‍ 30 വരെ 8.52% വര്‍ഷം വര്‍ധിച്ച് 23.77 ട്രില്യണ്‍ രൂപയായി. ബാങ്കിന്റെ ആഗോള നിക്ഷേപം 2024 ജൂണ്‍ 30 വരെ 8.83% വര്‍ധിച്ച് 13.06 ട്രില്യണ്‍ രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *