ബലേനോയുടെ പുതിയൊരു സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. ബലേനോയുടെ ടോപ്പ്-ഓഫ്-ലൈന്‍ ആല്‍ഫ വേരിയന്റില്‍ സിഎന്‍ജി ഓപ്ഷനിലേക്ക് ചേര്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബലേനോ ആല്‍ഫ മാനുവല്‍ വേരിയന്റിന് വരും ദിവസങ്ങളില്‍ സിഎന്‍ജി പവര്‍ട്രെയിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ബലേനോ ആല്‍ഫ സിഎന്‍ജി 1.2ലി 5 എംടി രൂപത്തില്‍ കമ്പനി ഒരു പുതിയ ക്ലാസിഫൈഡ് വേരിയന്റ് അവതരിപ്പിച്ചേക്കും. വരും ദിവസങ്ങളില്‍ കമ്പനി അതിന്റെ വിലയും പ്രഖ്യാപിക്കും. നിലവില്‍ മാരുതി ബലേനോ സിഎന്‍ജിയില്‍ രണ്ട് വകഭേദങ്ങള്‍ മാത്രമാണ് ഉള്ളത്. മാരുതി ബലേനോ സിഎന്‍ജി നിലവില്‍ ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ. ഈ രണ്ട് വേരിയന്റുകളിലും 1.2 ലിറ്റര്‍, 4-സിലിണ്ടര്‍, എന്‍എ പെട്രോള്‍ എഞ്ചിന്‍, 88 ബിഎച്പി കരുത്തും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. സിഎന്‍ജി മോഡില്‍ അതിന്റെ ഔട്ട്പുട്ട് 76 ബിഎച്പി പവറും 98 എന്‍എം ടോര്‍ക്കും കുറയുന്നു. ഇത് 5-സ്പീഡ് മാനുവല്‍ യൂണിറ്റ് ട്രാന്‍സ്മിഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 30.61 കിമി ആണ്.