പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം/ജി.എന്‍.പി.എ) നടപ്പുവര്‍ഷം (2022-23) ഏപ്രില്‍-ഡിസംബറില്‍ 2017-18 മാര്‍ച്ചിലെ 14.6 ശതമാനത്തില്‍ നിന്ന് 5.53 ശതമാനമായി താഴ്ന്നു. 2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി കുറിച്ചത് 66,543 കോടി രൂപയുടെ ലാഭമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ തന്നെ ലാഭം 70,167 കോടി രൂപയായി. ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം (സി.എ.ആര്‍) 2015 മാര്‍ച്ചിലെ 11.5 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 14.5 ശതമാനമായും മെച്ചപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം വിപണിമൂല്യം ഡിസംബര്‍ പ്രകാരം 10.63 ലക്ഷം കോടി രൂപയാണ്. 2018 മാര്‍ച്ചില്‍ ഇത് 4.52 ലക്ഷം കോടി രൂപയായിരുന്നു.