ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘ബാഡ് ബോയ്സ്’. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ 22 സൗണ്ട് ട്രാക്കുകളുണ്ട് പുറത്തെത്തിയ ജൂക്ക് ബോക്സില്‍. റഹ്മാന്, ധ്യാന്‍ ശ്രീനിവാസന്, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.