തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിന്റെ നോവല്‍ ത്രയം ബാസ്‌തേത് ദി കാറ്റ് ഗോഡസ് വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്‌നേഹത്തിന്റെയും പ്രതികാരത്തിന്റെയും മുഖമുള്ള ബാസ്‌തേത്. തന്റെ വിധിയെ മറികടക്കാന്‍ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടില്‍ (ഈജിപ്തില്‍) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരന്‍. അതുപിന്നീട് ഒരു ഗ്രാമത്തിന്റെ തന്നെ സര്‍വ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാന്‍ വിധിയുടെ അത്ഭുതകരമായ കുട്ടിയിണക്കലില്‍ ബാസ്‌തേതുമായി എന്നേ ഇഴചേര്‍ക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബാസ്‌തേത് ദി ബിഗിനിങ്ങില്‍ പറയുന്നത്. മലയാള നോവലിന്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു. ‘ബാസ്‌തേത്’. നസീം മുഹമ്മദ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 250 രൂപ.