ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്. രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്. ഓരോ വായനയിലും പുതിയ ഭാവതലങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ രൂപം കൊള്ളുമാറുള്ള അവതരണ ശൈലി, അതേസമയം ലാഘവത്വത്തിന്റെ താരള്യവും. ഒറ്റ വായനയില്‍ തന്നെ ഈ കഥകള്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു. വാക്കില്‍നിന്ന് അടര്‍ന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചില്‍ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്ര. അതിനിടം നല്‍കുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ല. എവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങള്‍ കഥാലോകത്തെ ഈ പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു പുതുനാമ്പിന്റെ പിറവി പോലെ രേഖ തോപ്പില്‍ ഇവിടെതന്നെ ഉണ്ടാകും. അതിന്റെ സാക്ഷി ഇതാ ഇക്കഥകള്‍തന്നെ. ‘അഴകന്‍’. രേഖ തോപ്പില്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 140 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan