Screenshot 2025 12 19 20 03 56 824 com.android.chrome edit

മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം നൽകാൻ സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമായിട്ടാണ് പാരഡി ഗാനങ്ങൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചതെന്ന് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. സാമൂഹികമായി ഏറെ സ്വാധീനം ചെലുത്താനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിരോധം ഉയർത്താനും കെൽപ്പുള്ള നിരവധി പാരഡി ഗാനങ്ങൾ മലയാളത്തിൽ ജനിച്ചിട്ടുണ്ടെന്നും സാമൂഹ്യ വിമർശനത്തിലൂടെയും ഹാസ്യ സാഹിത്യത്തിലൂടെയും രാജാവിനെ വരെ തിരുത്തിയ പാരമ്പര്യമാണ് കുഞ്ചൻ നമ്പ്യാരുടെതെന്നും സാംസ്കാര സാഹിതി പ്രസ്താവനയിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *