കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസ് പ്രിയദർശിനി സ്മാരക മന്ദിരത്തിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർക്കുകയും വാതിലിന് തീയടുകയും ചെയ്തു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പിണറായിയിൽ കോണ്ഗ്രസ് ഓഫീസിന് നേരെ ആക്രമണം
