himachal 3

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബ‍ര്‍ 12നാണ് വോട്ടെടുപ്പ് . ഡിസംബ‍ര്‍ എട്ടിന് വോട്ടെണ്ണൽ . ഭരണം നിലനിർത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കേ ഉപതെര‍ഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഹിമാചലിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ  ഭരണ വിരുദ്ധ വികാരം മുന്നിൽകണ്ട് ബിജെപി പ്രധാനമന്ത്രിയെ തന്നെ നേരത്തെ കളത്തിലറിക്കി.

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരേ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ കത്ത് നൽകി.  ഈ വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം  കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം  നല്‍കണം. അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ വാർത്തയായിരുന്നു. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സിൽ നിന്നും  400 രൂപയ്ക്ക് കിറ്റ് വാങ്ങാതെ 1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്തു എന്നാണ് വിവരാവകാശ രേഖ പ്രകാരം തെളിയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി മധ്യപ്രദേശിലെത്തിയ  തരൂരിന് വമ്പന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പ്പെടെ തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ ഇത് ആദ്യ അനുഭവമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു കമല്‍നാഥിന് നന്ദിയര്‍പ്പിച്ച തരൂര്‍ ട്വീറ്റ് ചെയ്തു.  ഇതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണെന്ന് മനീഷ് തിവാരി തുറന്നടിച്ചു. ഖാർഗെ ഇന്ന് തമിഴ്നാട്ടിലാണ് പ്രചാരണം നടത്തിയത്.

കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ട്  ഹൈക്കോടതിയുടെ ഉത്തരവ് .

ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി ഷാഫിയുടെ വീട്ടിലെ പരിശോധന പോലീസ് പൂർത്തിയാക്കി . പൊലീസ് കസ്റ്റഡിയിലുളള  പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ തെളിവു ശേഖരണം. വണ്ടി വിറ്റു കിട്ടിയ പണം എന്ന് പറഞ്ഞു നാൽപതിനായിരം രൂപ നൽകിയതായി ഷാഫിയുടെ ഭാര്യ മൊഴി നൽകി. തമിഴ്നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ നാലര പവൻ ആഭരണങ്ങൾ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തിൽ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. പണയം വച്ചതിന്റെ രേഖകളും കിട്ടി

 

.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *