3 40

ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. ‘ഇന്നലെ’ വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് – ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ അഞ്ചാം നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *