https://www.youtube.com/watch?v=eOk4dReJi7A
നീലാംബരി മൂവി ക്ലബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂധീപ് ഇ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘2ബിഎച്ച്‌കെ’. ചിത്രത്തിലെ ‘അസര്‍മുല്ലപൂവുപോല്‍’ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് എം.എസ് കൊളത്തൂര്‍ ആണ്. സംഗീതം – സി.വി കൃഷ്ണകുമാര്‍. ആലാപനം – ശ്രീരഞ്ജിനി. കഥ – ശേഖര്‍ നാരായണ്‍. ശേഖര്‍ നാരായണ്‍, എം.എസ് കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മാഡ് ഡാഡ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ രേവതി എസ് വര്‍മ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈ വലയം. നസ്രിയ നസീമിനെ ആദ്യമായി നായികയായി അവതരിപ്പിച്ച സംവിധായിക കൂടിയാണ് രേവതി വര്‍മ. ഒരിടവേളക്ക് ശേഷം മറ്റൊരു പുതുമുഖ നായികയുമായാണ് ഈ വലയത്തില്‍ എത്തുന്നത്. ആഷ്‌ലി ഉഷ എന്ന പുതു മുഖത്തെയാണ് ഈ സിനിമയിലൂടെ രേവതി പരിചയപ്പെടുത്തുന്നത്. കാളിദാസ് ജയറാമാകും ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ഒപ്പം നീണ്ട കാലത്തിനു ശേഷം ജെറി അമല്‍ ദേവ് സംഗീത സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഈ വലയം. സിനിമയിലെ വെള്ളോടിന്‍ കിങ്ങിണിയാണ് എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. റഫീഖ് അഹമ്മദ് ആണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
ഇന്ത്യന്‍ ശതകോടിശ്വരന്‍ രാധകൃഷ്ണന്‍ ധാമനിയുടെ ഉടമസ്ഥതയിലുള്ള ഡിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ സ്റ്റോറുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. അഞ്ചിരട്ടിയായാണ് സ്റ്റോറുകള്‍ വര്‍ധിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയില്‍ കടന്നുചെന്ന മേഖലയിലാണ് ധാമനിയും കണ്ണുവെക്കുന്നത്. നിലവിലുള്ള 284 സ്റ്റോറുകളില്‍ നിന്നും എണ്ണം 1500 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചില്‍ 50 സ്റ്റോറുകള്‍ ഡിമാര്‍ട്ട് തുടങ്ങിയിരുന്നു. ലാഭം കുറഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകളെ ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കും ഡിമാര്‍ട്ട് തുടക്കമിട്ടിട്ടുണ്ട്. 2017ലാണ് ഡിമാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതിന് ശേഷം കമ്പനി ഓഹരികളുടെ വില 1,370 ശതമാനം വര്‍ധിച്ചിരുന്നു. നിലവില്‍ 22.1 ബില്യണ്‍ഡോളറാണ് ധാമനിയുടെ ആകെ ആസ്തി.
കൊച്ചി വിമാനത്താവളത്തില്‍ ഓണത്തോട് അനുബന്ധിച്ച് ‘വാനോളം ആഘോഷം’ ഷോപ്പിങ് ഉത്സവത്തിന് തുടക്കമാകുന്നു. ടെര്‍മിനലുകള്‍ക്കുള്ളിലെ അമ്പതോളം കടകളും കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയും ഓണത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് വന്‍തോതിലുള്ള ഡിസ്‌കൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര യാത്രക്കാര്‍ക്ക് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വിവിധ ഉല്‍പന്നങ്ങളുടെ ഡിസ്‌കൗണ്ടുകള്‍ നേടാം. തെരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുത്ത് ഒന്നാംസമ്മാനം 12 ലക്ഷം രൂപ വിലയുള്ള സ്‌കോഡ കുഷാക് കാര്‍ നല്‍കും. ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഷോപ്പിങ് ഡിസ്‌കൗണ്ട് മേളക്ക് അടുത്തയാഴ്ച തുടക്കമാകും. ആഭ്യന്തര ടെര്‍മിനലിലെ എല്ലാ കടകളും ഇതില്‍ പങ്കെടുക്കും.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഈ സെപ്റ്റംബര്‍ 6 ന് പുതിയ വെന്യു എന്‍ ലൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വെന്യു എന്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് വെന്യൂവിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പാണ്. നിലവിലെ വെന്യുവിനെ അപേക്ഷിച്ച് പുത്തന്‍ എന്‍ -ലൈന്‍ ധാരാളം കോസ്മെറ്റിക്, മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളുമായി വരും എന്നും മോട്ടോറോയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ20 ച ലൈന്‍ പോലെ തന്നെ എന്‍6, എന്‍8 വേരിയന്റുകളില്‍ വെന്യു എന്‍ ലൈനും ലഭ്യമാകും. എന്നാല്‍ ഇത് ഒരു ഡിസിടിയില്‍ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഒരു ഐഎംടി ഓപ്ഷന്‍ ഒഴിവാക്കുകയും ചെയ്യും.
എവറസ്റ്റ് കീഴടക്കിയ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സാഹസിക യാത്ര. മേയ് 16-ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയതോടെ ആ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ സാധാരണ പൗരനായി മാറിയിരിക്കുകയാണ് ഖത്തറില്‍ ജോലി ചെയ്യുന്ന ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. ‘എവറസ്റ്റ്’. അബ്ദുള്‍ നാസര്‍. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 284 രൂപ.
വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന സാധനങ്ങളില്‍ മങ്കിപോക്‌സ് വൈറസ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് പഠനം. അണുവിമുക്തമാക്കിയാലും കട്ടില്‍, പുതപ്പ്, കോഫി മെഷീന്‍, കമ്പ്യൂട്ടര്‍ മൗസ്, ലൈറ്റ് സ്വിച്ച് തുടങ്ങിയവയില്‍ വൈറസ് സാന്നിധ്യമുണ്ടാകുമെന്നാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് 20 ദിവസത്തിന് ശേഷം രോഗികളുമായി സമ്പര്‍ക്കമുള്ള 70ശതമാനം ഇടങ്ങളിലും വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. ഈ പഠനത്തിനായി കുരങ്ങുപനി സ്ഥിരീകരിച്ച രണ്ടുപേര്‍ താമസിച്ചിരുന്ന വീട് ഗവേഷകര്‍ നിരീക്ഷിച്ചു. രോഗികള്‍ ദിവസത്തില്‍ പല തവണ കൈകള്‍ കഴുകുകയും കുളിക്കുകയുമൊക്കെ ചെയ്‌തെങ്കിലും അവര്‍ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം വൈറസ് സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവ ചത്തതാണെന്നും അതിനാല്‍ അണുബാധ പടരാനുള്ള സാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടി. കുരങ്ങുപനി ബാധിച്ച ഒരാളുടെ വീട് സന്ദര്‍ശിക്കുന്ന ആളുകള്‍ നന്നായി മാസ്‌ക് ധരിക്കണമെന്നും പരമാവധി എങ്ങും സ്പര്‍ശിക്കാതെ നോക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. കൈകള്‍ നന്നായി കഴുകുകയും രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍, കിടക്ക എന്നിവ പങ്കിടുകയോ ചെയ്യരുത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.93, പൗണ്ട് – 94.55, യൂറോ – 80.21, സ്വിസ് ഫ്രാങ്ക് – 83.38, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.94, ബഹറിന്‍ ദിനാര്‍ – 212.17, കുവൈത്ത് ദിനാര്‍ -259.94, ഒമാനി റിയാല്‍ – 207.72, സൗദി റിയാല്‍ – 21.29, യു.എ.ഇ ദിര്‍ഹം – 21.76, ഖത്തര്‍ റിയാല്‍ – 21.95, കനേഡിയന്‍ ഡോളര്‍ – 61.54.