മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇഡിയുടെ അപേക്ഷയിൽ കോടതി വാദം തുടരും. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നല്‍കി. അതോടൊപ്പം ഇ.ഡി.യുടെ ഹർജിയിൽ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി നേരത്തെ കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. സമൻസ് നൽകിയിട്ടും തുടർച്ചയായി കെജ്രിവാൾ ഹാജരാകുന്നില്ലെന്നായിരുന്നു ഇ.ഡി.യുടെ പരാതി. ഇതുവരെ ഇ.ഡി.യുടെ എട്ട് സമൻസുകളയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല.