കണ്ണൂർ അരിയിൽ സ്വദേശി ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെ രക്ഷപ്പെടുത്തിയത് പി കെ കുഞ്ഞാലികുട്ടിയാണെന്ന ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടി പി ഹരീന്ദ്രൻ . 2012 ല്‍ എംഎസ്എഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ അരിയില്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടുവെന്നാണ് ഹരീന്ദ്രൻ ആരോപിക്കുന്നത്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹരീന്ദ്രന്‍ പറയുന്നു. പി കെ കുഞ്ഞാലികുട്ടി സമീപകാലത്ത് ഇ പി ജയരാജന്റെ വിഷയുമായി നടത്തിയ പ്രസതാവനകളാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടി പി ഹരീന്ദ്രന്റെ ആരോപണം തള്ളിക്കളയുകയാണ് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍. അതേസമയം ഇ പി ജയരാജന്റെ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാട് പി കെ കുഞ്ഞാലികുട്ടി തിരുത്തുകയും സാമ്പത്തികാരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തണമെന്ന് പറയുകയും ചെയ്തു.
ദേശാഭിമാനി സെമിനാറില്‍ നിന്നും പിന്മാറി. . കുഞ്ഞാലികുട്ടിയുടെ ഇത്തരം പ്രസ്താവനകള്‍ ലീഗിലും എതിര്‍പ്പുകള്‍ സൃഷ്ടിക്കുന്നുണ്ട്.