ഇടുക്കിയ വിറപ്പിച്ച കൊലകൊമ്പനായ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയയാണ് അരിക്കൊമ്പന്റെ ജീവിത കഥ സിനിമയാക്കുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാര്‍ന്ന കഥയാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടേതായി പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് പോസ്റ്ററിലും അമ്മ ആനയെയയും അതിന്റെ കുഞ്ഞിനെയും കാണാം. സുഹൈല്‍ എം. കോയയുടേതാണ് കഥ. എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അരിക്കൊമ്പന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. ചിത്രത്തിന്റെ താര നിര്‍ണയം പുരോഗമിച്ചു വരികയാണ്.