ഒളിംപിക്സ് ഫുട്ബോളിൽ ജയവുമായി അര്‍ജന്റീന. രണ്ടാം മത്സരത്തില്‍ ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അർജന്റീനയുടെ ജയം. പതിമൂന്നാം മിനിറ്റില്‍ തിയാഗോ അല്‍മാഡയാണ് അര്‍ജന്റീനയ്ക്കായി ഒന്നാമത്തെ ഗോൾ നേടി. 62-ാം മിനിറ്റില്‍ ലൂസിയാനോ ഗുണ്ടോയും എണ്‍പത്തിയഞ്ചാം മിനിറ്റില്‍ എസ്ക്വേയ്ൽ ഫെർണാണ്ടസും അര്‍ജന്റീനക്കായി ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇറാവിന്റെ അയ്മെൻ ഹുസൈനാണ് ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അര്‍ജന്റീന അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു. ഗ്രൂപ്പ് ബിയിൽ അർജന്റീന, മൊറോക്കോ, യുക്രൈൻ, ഇറാഖ് ടീമുകൾക്ക് മുന്ന് പോയിന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്.
ഒളിംപിക്സ് ഫുട്ബോളില്‍ ജയവുമായി അര്‍ജന്റീന
