5 6

കൊതുകുനിവാരണ ക്രീമുകള്‍ മിതത്വം പാലിച്ച് ശരിയായി ഉപയോഗിച്ചാല്‍ ചര്‍മത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഗവേഷകര്‍. ഇതിലെ പ്രധാന ഘടകങ്ങളായ ഡീറ്റ്, പിക്കാരിഡിന്‍ തുടങ്ങിയവയെക്കുറിച്ച് നടന്ന പഠനങ്ങളില്‍ ഇവ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന് തെളിയിഞ്ഞിട്ടുണ്ട്. എങ്കിലും അമിതമായ ഉപയോഗം ചര്‍മത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. സെന്‍സിറ്റീവ് ചര്‍മമുള്ളവരിലും എക്‌സിമ പോലുള്ള അസുഖങ്ങളുള്ളവരിലും നേരിയ തോതിലുള്ള ചുവന്ന പാടുകളോ ചൊറിച്ചിലോ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുറത്തു കാണുന്ന ചര്‍മത്തില്‍ മാത്രം മിതമായ അളവില്‍ ക്രീം പുരട്ടണമെന്നും മുറിവുകളുള്ള ഭാഗങ്ങളില്‍ ഉപയോഗിക്കരുതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. മുഖത്ത് പുരട്ടുമ്പോള്‍ കണ്ണിലും വായിലും പോകാതെ ശ്രദ്ധിക്കുകയും വേണം. മാത്രമല്ല, പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന ഹെര്‍ബല്‍ ക്രീമുകള്‍ക്ക് കൊതുകുകളെ ദീര്‍ഘനേരം അകറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. പുറത്തുപോയി തിരിച്ചെത്തിയാല്‍ ചര്‍മ്മം നന്നായി കഴുകി ക്രീം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരിയായ രീതിയിലുള്ള ഉപയോഗം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുകയും ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *