തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിയും മലയാളി മോഡലുമായ ആരാധ്യ ദേവി. പുതിയ ചിത്രമായ ‘സെക്രട്ടറി’യില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്. ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.