ഇന്ത്യയില്‍ മറ്റേത് കമ്പനികള്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്ത പുതിയ റെക്കോര്‍ഡാണ് ആപ്പിള്‍, ഇപ്പോള്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ആപ്പിള്‍ മാറിയതായാണ് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ കമ്പനി 8,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് സ്മാര്‍ട്ട്ഫോണുകളുടെ മൊത്തത്തിലുള്ള വ്യവസായ കയറ്റുമതി 10,000 കോടി രൂപയായി ഉയര്‍ത്തി. ആപ്പിളും സാംസങ്ങുമാണ് ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള വിദേശ കമ്പനികള്‍. എന്നിരുന്നാലും, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ആപ്പിള്‍ സാംസങ്ങിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കയറ്റുമതിക്കാരായി മാറിയിരിക്കുകയാണ്. ഫോക്സ്‌കോണ്‍ ഹോണ്‍ ഹായ്, പെഗാട്രോണ്‍, വിസ്ട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കളിലൂടെ ഐഫോണ്‍ 12, 13, 14, 14+ എന്നിവയുള്‍പ്പെടെ നിരവധി ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.