ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തില്‍ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിന്‍ യാത്രയില്‍ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടര്‍ച്ചയെന്നോണം മതവും ഭാഷയും സംസ്‌കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങള്‍ മാറിമാറി വന്നണയുന്നു. തീര്‍ത്തുമൊരു സിനിമാറ്റിക് രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു. ‘അനുരാഗ ലോലഗാത്രി’. ജൂലിയ തോമസ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 266 രൂപ.