ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിനെ ഐസിയുവില്‍നിന്ന് മുറിയിലേക്കു മാറ്റി. സുഖം പ്രാപിക്കുന്നുണ്ടെന്നും പ്രാര്‍ത്ഥനകള്‍ക്കു നന്ദിയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
മുനീറിന്റെ കുറിപ്പ്
പ്രിയമുള്ളവരെ,
എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.
എന്റെ ആൻജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി.